ചാവേര്‍ ബോംബ് സ്‌ഫോടനം;സോമാലിയയില്‍ 8 പേര്‍ കൊല്ലപ്പെട്ടു.

മുഗ്ദിഷ:സോമാലിയയിലെ തീയേറ്ററിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 
1990 ലെ ആഭ്യന്തര കലാപത്തില്‍ അടച്ചുപൂട്ടിയ തലസ്ഥാന നഗരിയിലെ തിയേറ്റര്‍ വീണ്ടും തുറക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്‌ഫോടനം നടന്നത്. സൊമാലിയന്‍ പ്രധാനമന്ത്രിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്‌ഫോടനത്തില്‍ നിന്ന് പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

 

സൊമാലിയന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും സൊമാലിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ ഏറ്റെടുത്തിട്ടുണ്ട്.