ചാരക്കേസ് : ഉമ്മന്‍ചാണ്ടി കൈകഴുകുന്നു.

തിരു : ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരനെ പാര്‍ട്ടിക്കകത്ത് നിന്ന് ആക്രമിച്ചവര്‍ നീലകഥകള്‍ എട്ടു കോളം വാര്‍ത്തയാക്കിയവരും ഇപ്പോള്‍ നമ്പിനാരായണനും കരുണാകരനും വേണ്ടി സംസാരിക്കുകയാണ്.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരനെ അധികാരത്തില്‍ നിന്ന് മാറ്റാനും രാഷ്ട്രീയമായി അക്രമിക്കാനും ശ്രമിച്ചത് മാധ്യമങ്ങളും ചില രാഷട്രീയ നേതാക്കളുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ മുരളീധരന്‍ കത്തെയച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു.