ചാരക്കേസ് ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട് ചെറിയാന്‍ ഫിലിപ്പ്

തിരു: ചാരക്കേസ് ഗൂഡാലോചനയില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കെന്ന് പുതിയ വെളിപ്പെടുത്തല്‍. ചെറിയാന്‍ ഫിലിപ്പാണ് ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താനും ആ ഗൂഡാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.

ഐ ഗ്രൂപ്പില്‍ നിന്നും കൂറുമാറിയ കെപിസി പ്രവര്‍ത്തകന്റെ തിരുവനന്തപുരം മെഡിക്കല്‍കോളേജിനടുത്തുള്ള വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്ന് അദേഹം വ്യക്തമാക്കി.

ഇപ്പോള്‍ ഇടതുപക്ഷ സഹചാരിയായ ചെറിയാന്‍ ഫിലിപ്പ് ചാരക്കേസ് കാലത്ത് കോണ്‍ഗ്രസ്് എ ഗ്രൂപ്പിലായിരുന്നു.