ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ പങ്ക്‌ മഹത്തരം: പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍

Bafakhyകോട്ടക്കല്‍: സമുദായത്തിന്റെ നവോത്ഥാനത്തില്‍മുഖ്യപങ്ക്‌ വഹിച്ചത്‌ ആത്മീയ നേതൃത്വമാണെന്നും മത ഭൗതിക സമന്വയ കലാലയങ്ങളെന്ന ചിന്തകള്‍ക്ക്‌ തിരിതെളിച്ചവരില്‍ ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ വഹിച്ച പങ്ക്‌ മഹത്തരമാണെന്നും പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ബാഫഖി യതീംഖാന നാല്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച്‌ കോട്ടക്കല്‍ ബസ്‌റ്റാന്റില്‍ സംഘടിപ്പിച്ച പ്രചരണോദ്‌ഘാടനവും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അനുസ്‌മരണവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍.
ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. എ.മരക്കാര്‍ഫൈസി അനുസ്‌മരണപ്രഭാഷണം നടത്തി.എസ്‌.വൈ.എസ്‌സംസ്ഥാന സെക്രട്ടറി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, ഇ.വി ഹസന്‍ മുസ്‌ലിയാര്‍, സി.എച്ച്‌ ത്വയ്യിബ്‌ ഫൈസി, ഇ.വി അതാഉല്ല അഹ്‌സനി, നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, എം.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.പി.എം തങ്ങള്‍,ബാഫഖി യതീംഖാന മാനേജര്‍ പടിയത്ത്‌ മുഹമ്മദ്‌ ഹാജി, തോപ്പില്‍കുഞ്ഞാപ്പുഹാജി, ആലപ്പുഴ മുഹമ്മദ്‌ മുസ്‌ലിയാര്‍, അടിമാലി മുഹമ്മദ്‌ ഫൈസി,കെ.എംസൈതലവി ഹാജി,ഖുബൈബ്‌ വാഫി,ആശിഖ്‌കുഴിപ്പുറം എന്നിവര്‍ സംസാരിച്ചു.