ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു

Story dated:Wednesday August 10th, 2016,01 18:pm

sashi-sanker-new_580652കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ശശിശങ്കർ അന്തരിച്ചു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തമിഴിലും മലയാളത്തിലുമായി ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1993ൽ അദ്ദേഹം സംവിധാനം ചെയ്ത നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. പുന്നാരം, മന്ത്രമോതിരം, ഗുരു ശിഷ്യൻ, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട് ലർ, സർക്കാർ ദാദ എന്നീ മലയാള ചിത്രങ്ങളും പേരഴഗൻ, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.