ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു.

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ (56)അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച.

മുപ്പതിലേറെ സിനിമകളും ഏതാനും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുറച്ച് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ദിനേശ് എന്ന പേരിലാണ് അവസാനകാലത്ത് തമിഴ് സിനിമകള്‍സംവിധാനം ചെയ്തത്.

മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്, ഹിറ്റ്‌ലിസ്റ്റ്, അപൂര്‍വസംഗമം തുടങ്ങിയവയാണ് ശശി മോഹന്‍ സംവിധാനം ചെയ്ത പ്രധാന മലയാള ചിത്രങ്ങള്‍. തിലകം ആണ് അവസാന ചിത്രം. തത്വമസി എന്ന് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.

രതിനിര്‍വേദം ഫെയിം ശ്രീജിത് വിജയിനെ നായകനാക്കി തമിഴില്‍ ഒടുത്തളം എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു.

രഞ്ജിനിയാണ് ഭാര്യ. വിഷ്ണു, ശ്രീബാല എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ : രമേഷ്, സുരേഷ്, സുമതി, സുജാത,സുകുമാരന്‍.

അദേഹത്തിന്റെ മൃതദേഹം ജന്മനാടായ കണ്ണൂരെ എടക്കാട്ടേക്ക് കൊണ്ടുപോകും.