ചലച്ചിത്രമേഖല സ്തംഭിച്ചു.

കൊച്ചി: സിനിമാ വ്യവസായത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ടാക്‌സ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ സംയുക്ത പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചലച്ചിത്രമേഖല സ്തംഭിച്ചു. തിയേറ്ററുകള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടന്നു. ഷൂട്ടിംങ്ങുകളും നിര്‍ത്തിവെച്ചു.
സിനിമാമേഖലയിലെ മുഴുവന്‍ സംഘടനകളും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
സൂചന പണിമുടക്കിനോടനുബന്ധിച്ച് എറണാകുളം സരിതാ തിയേറ്ററില്‍ പ്രതിഷേധയോഗവും നടന്നു. യോഗം നവോദയ അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.