ചര്‍ച്ച പരാജയം : ഇന്ത്യന്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

: ഇന്ത്യയിലെ സംയുക്ത ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, ചിദംബരം എന്നിവരടങ്ങിയ മന്ത്രിതലസംഘവും യുണിയനുകളുടെ കേന്ദ്രഭാരനാഹികളും തമ്മിലാണ് ചര്‍ച്ച നടന്നത്. സമരസമിതി ഉയര്‍ത്തിയ ആവിശ്യങ്ങള്‍ക്കൊന്നും തന്നെ പരിഹരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ മന്ത്രിതല സംഘത്തിന് കഴിഞ്ഞില്ല.
വിലക്കയറ്റം തടയുക.  തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താല്‍ക്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരംജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

 

നാളെ അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക് ആരംഭിക്കും.ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ബാങ്ക്-ഇന്‍ഷൂറന്‍സ്-പ്രതിരോധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും ഒരുമിച്ച് 48മണിക്കൂര്‍ പണിമുടക്കുന്നത്‌. ആശുപത്രി, പത്രം, പാല്‍ എന്നിവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.