ചര്‍ച്ച പരാജയം;ഹാരിസണ്‍ പ്ലാന്റേഷനില്‍ 25 മുതല്‍ തൊഴിലളികളുടെ അനിശ്ചിതകാല സമരം

harison-011തിരുവനന്തപുരം: ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ തിരുവനന്തപുരത്ത്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഹാരിസണിന്റെ എല്ലാ തോട്ടത്തിലും 25 മുതല്‍ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്‌ചയാണ്‌ ചര്‍ച്ച നടന്നത്‌. ലേബര്‍ കമ്മീഷണര്‍ കെ.ബിജു വിളിച്ചു ചേര്‍ത്ത തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റ്‌ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. തോട്ടങ്ങള്‍ നഷ്ടത്തിലായതിനാല്‍ 20% ബോണസ്‌ നല്‍കാനാകില്ലെന്ന്‌ യോഗത്തില്‍ മാനേജ്‌മെന്റ്‌ നിലപാടെടുത്തു.

എന്നാല്‍ നിലവില്‍ നല്‍കിയ 8.33% ത്തില്‍ നിന്നും കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന കടുത്ത നിലപാട്‌ മാനേജിമെന്റും സ്വീകരിച്ചു. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. ഇതെതുടര്‍ന്നാണ്‌ യൂണിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. കമ്പനിയുടെ പിടിവാശി ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
തെന്‍മല അമ്പനാട്ടെ തൊഴിലാളി സമരം പരിഹരിക്കാനായി ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമായില്ല. മാനേജ്‌മെന്റ്‌ പ്രതികള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ്‌ തീരുമാനമുണ്ടാകാതിരുന്നത്‌.