ചമ്രവട്ടം പാലത്തില്‍ വീണ്ടും ലൈറ്റുകള്‍ തെളിഞ്ഞു

IMG-20151206-WA0043തിരൂര്‍; ചമ്രവട്ടം പാലത്തില്‍ ഏറെ നാളായി അണഞ്ഞ ലൈറ്റുകള്‍ വീണ്ടും പ്രകാശിച്ചുതുടങ്ങി. തൃപ്രങ്ങോട്ട്‌ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ഇടപെടല്‍ലാണ്‌ ഏറെ നാളത്തെ ആവശ്യത്തിന്‌ പരിഹാരമുണ്ടാക്കിയത്‌. പാലത്തിന്‌ മുകളിലുള്ള ലൈറ്റുകള്‍ അണഞ്ഞുപോയിട്ട്‌ മാസങ്ങളായിരുന്നു. ഇതെ തുടര്‍ന്ന്‌ നിരവധി അപകടങ്ങള്‍ നടക്കുകയും സാമൂഹ്യവിരുദ്ധടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തതോടെയാണ്‌ പഞ്ചായത്ത്‌ ഇടപെടല്‍.

പാലത്തില്‍ ലൈറ്റുകള്‍ പ്രകാശിക്കാതിരുന്നതിനെ തുടര്‍ന്ന്‌ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ യോഗം വിളിച്ച്‌ ചേര്‍ക്കുകയും അടിയന്തിരമായി പരിഹാരം കാണാന്‍ തീരുമാനിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ശബരിമല തീര്‍ത്ഥാടക പണ്ട്‌ ഉപയഗിച്ച്‌ പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്‌. ശബരിമല തീര്‍ത്ഥടകര്‍ ഏറെയും കടന്നു പോകുന്നത്‌ ഈ വഴിയാണ്‌. കാല്‍നടയായി പോകുന്ന അയ്യപ്പ ഭക്തര്‍ക്കും പാലത്തിന്‍മുകളില്‍ വെളിച്ചമില്ലാത്തത്‌ ഏറെ ബുദ്ധിമുട്ട്‌ തീര്‍ത്തിരുന്നു.

പാലത്തില്‍ വെളിച്ചമെത്തിയതോടെ നാട്ടുകാര്‍ ഏറെ ആശ്വാസത്തിലായിരിക്കുകയാണ്‌.