ചന്ദ്രിക ലേഖകനെ ആക്രമിച്ച സംഭവം ;ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍: താനൂരിലെ ചന്ദ്രിക ലേഖകന്‍ റഷീദ് മോര്യയെ ആക്രമിച്ച കേസില്‍ ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചടത്തില്‍ ജംഷീര്‍ ബാബു(30), വെട്ടുകുത്തിന്റെ പുരക്കില്‍ ഫൈസല്‍(32), വലിയപറമ്പില്‍ ഷഫീഖ്(26), പാറയില്‍ ഗഫൂര്‍(30), ചെറുവത്ത് കൊറ്റയില്‍ ജുനൈദ്(25), മേലേകുളങ്ങര ഷിഹാബുദ്ദീന്‍(28), കുട്ട്യാമാക്കാനകത്ത് യാഷിര്‍(23) എന്നിവരാണ് അറസറ്റിലായ്ത്. കോടിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഓല്പപീടിക എളാപ്പപടിയിലെ വ്യാജമദ്യവില്‍പ്പനയെക്കുറിച്ചും അശ്ലീല സിഡി വില്‍പ്പനയെക്കുറിച്ചും വാര്‍ത്ത കൊടുത്തതിലുള്ള ദേഷ്യമാണ് റഷീദിനെ മര്‍ദ്ദിച്ചതിനു പിന്നിലെന്ന് പോലീസ് പറയുന്നു.