ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്

ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്. തീവ്രഹൈന്ദവ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ചില ഹൈന്ദവ സംഘടനകളാണ് പ്രതിസ്ഥാനത്ത്. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതിനിടയിലാണ് നേതാവ് ഇത്തരത്തില്‍ വിവാദപ്രസ്താവന നടത്തിയത്.

കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലും മഹാരാഷ്ട്രയിലും നാലോളം കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കൊലപാതകങ്ങളില്‍ മോദി എന്തിനാണ് മൗനം പാലിക്കുന്നതെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. എന്തിനാണ് മോദ് പ്രതികരിക്കുന്നത്. കര്‍ണാടകയില്‍ ഓരോ നായ മരിക്കുമ്പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും മായിരുന്നു മുത്തലികിന്റെ പ്രസ്താവന.

Related Articles