ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആധാര്‍ നമ്പര്‍ ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ക്ക് രണ്ടുമാസത്തെ അധിക കാലാവധികൂടി നല്‍കാനും തീരുമാനിച്ചു. നവംബര്‍ 30നകം ഇവര്‍ ആധാര്‍ നമ്പര്‍ ഹാജരാക്കണമെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.

അസം, മേഘാലയ, ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍വരുമെന്ന് ഉത്തരവില്‍ പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 12 എല്‍പിജി സിലിണ്ടറാണ് ഒരു കുടുംബത്തിന് സബ്സിഡിനിരക്കില്‍ നല്‍കുന്നത്.