ഗോവയില്‍ നേവി ഹെലികോപ്പറ്റര്‍ തകര്‍ന്ന് മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു

ഗോവ: ഡബോളി വിമാനത്താവളത്തില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്പറ്റര്‍ തകര്‍ന്ന് മലയാളിയടക്കം മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ് രാവിലെ ഹെലികോപ്പ്റ്റര്‍ ലാന്‍ഡിംഗിനിടെ തീപിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പൈലറ്റുമാരും മറ്റൊരാളുമാണ് മരണപ്പെട്ടത്.

ആലപ്പുഴ ഹരിപ്പാട് മുക്കം കൊപ്പാറേത്ത് വീട്ടില്‍ വിമുക്തഭടന്‍ ഹരികുമാരന്‍ പിള്ളയുടെ മകന്‍ ഹരി കൃഷ്ണന്‍(32) ആണ് മരിച്ചത്. പരേതയായ ഗീതാ പിള്ളയാണ് മാതാവ്. ഭാര്യ : കൊട്ടാരക്കര സ്വദേശിനി അഡ്വ. നിഷ. എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. സഹോദരി ഹേമ.

 

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചേതക് ഹെലികോപ്ടറാണ് ഇന്ധനം നിറയ്ക്കാന്‍ ഗോവയിലിറക്കിയപ്പോള്‍ അപകടുണ്ടായത്.