ഗോമാതാവിനെ തൊട്ടാല്‍ ഇനിയും രക്തം വീഴും; സാധ്വി പ്രാചി

sadviബറോലി: മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവത്തെ ന്യായീകരിച്ച്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ സാധ്വി പ്രാചി രംഗത്ത്‌. പശുവിറച്ചി കഴിക്കുന്ന എല്ലാവരും ഇതു പോലൊരു മരണം തന്നെയാണ്‌ അര്‍ഹിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു.

ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ്‌ വിഎച്ച്‌പി നേതാവിന്റെ വിവാദ പരാമര്‍ശം. പിന്നീട്‌ മാധ്യമങ്ങള്‍ക്കു മുമ്പിലും ഇവര്‍ പ്രസ്‌താവന ആവര്‍ത്തിച്ചു. ഗോമാതാവിനെ തൊട്ടാല്‍ ഇനിയും രക്തം വീഴുമെന്ന്‌ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ്‌ ബീഫ്‌ കഴിച്ചെന്ന്‌ ആരോപിച്ച്‌ മുഹമ്മദ്‌ അഖ്‌ലാഖ്‌ എന്നയാളെ നാട്ടുകാര്‍ ത്‌ല്ലിക്കൊന്നത്‌. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ്‌ ശ്രമിക്കുന്നതിനിടെയാണ്‌ സാധ്വി പ്രാചിയുടെ വിവാദ പരാമര്‍ശം.