ഗേറ്റ്മാന്‍ മദ്യപിച്ചുറങ്ങി; മാവേലി വഴിയില്‍ കുടുങ്ങി

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ ഗേറ്റ്മാന്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ഉറങ്ങിയതിനാല്‍ ഗെയ്റ്റടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതെ തുടര്‍ന്ന് രാത്രി 11 മണിക്ക് തിരുവന്തപുരത്തേക്കുളള മാവേലി എക്‌സ്പ്രസ് കുറെ നേരം സിഗ്നലില്ലാതെ ഔട്ടറില്‍ കുടുങ്ങി.

ഇതെ തുടര്‍ന്ന് സ്ഥലത്തെതത്ിയ നാട്ടുകാരാണ് ഗേറ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളെ മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

പിന്നീട് നാട്ടുകാര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ഉദ്യേഗസ്ഥര്‍ ഇടപ്പെട്ട് ഗേറ്റ് അടച്ചശേഷമാണ് ട്രെയിന്‍ പോയത്. റെയില്‍വെ ഈ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.