ഗെയില്‍ പദ്ധതി : വീടുനഷ്ടപ്പെടുമെന്ന ആശങ്കവേണ്ടെന്ന് മലപ്പുറം ജില്ലാകലക്ടര്‍

മലപ്പുറം: ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെടും എന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. അലൈന്‍മെന്റ് ഓരോരുത്തരെയും കാണിച്ച് ബോധ്യപ്പെടുത്താന്‍ തയ്യാറാണ്. പദ്ധതിയുടെ ഭാഗമായി ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെും ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. പി.കെ ബഷീര്‍ എം.എല്‍.എയാണ് വിഷയം യോഗത്തില്‍ ഉയിച്ചത്.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. അപകടങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഗതാഗതവകുപ്പും പൊലീസും പരിശോധനകള്‍ കര്‍ശനമാക്കും. ബ്ലാക് സ്‌പോട്ടുകള്‍ കണ്ടെത്തി മുറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാവികസനസമിതി യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. തിരൂര്‍ ആലിന്‍ചോട് ഭാഗത്ത് വാഹനാപകടങ്ങള്‍ കൂടുന്നുവെന്ന പ്രശ്‌നം സി.മമ്മുട്ടി എം.എല്‍.എയാണ് യോഗത്തില്‍ ഉന്നയിച്ചത്.
മയക്കുമരുന്ന് വില്പന തടയുന്നതിന് ബസ്റ്റാന്‍ഡുകളിലും സ്‌കൂള്‍ പരിസരങ്ങളിലും പ്രത്യേക പരിശോധന നടത്തും. കഞ്ചാവിന് പുറമെ മറ്റ് മാരകമായ മയക്കുമരുന്നുകളും ജില്ലയില്‍ വില്‍പന നടത്തുതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധിയാണ് ലഹരിവസ്തുക്കളുടെ വില്‍പ്പന സംബന്ധിച്ച ആശങ്ക യോഗത്തില്‍ അറിയിച്ചത്. മലപ്പുറം ഫ്‌ളൈ ഓവര്‍ സംബന്ധിച്ച പുരോഗതി അറിയിക്കാന്‍ പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനോട് ഇക്കാര്യം ആവശ്യപ്പെടും.
വരള്‍ച്ച നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഡി.പി.സി യോഗം തീരുമാനിച്ചു. നിര്‍മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
ജില്ലയില്‍ നൂറുശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 61.19 ശതമാനം തുക വിനിയോഗിച്ച തായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍ അറിയിച്ചു. സംസ്ഥാനാവിഷ്‌കൃത പദ്ധതികളില്‍ 68.40 ശതമാനമാണ് ചെലവഴിച്ചത്. മറ്റ് കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ വിനിയോഗം 61.72 ശതമാനമാണ്. ഫണ്ടിന്റെ ശരാശരി വിനിയോഗം 65.02 ശതമാനമാണെന്നും ഇത് ജനുവരി മാസം വരെയുള്ള കണക്കാണെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പറഞ്ഞു.

പി.വി അബ്ദുള്‍ വഹാബ് എം.പി, എം.എല്‍.എമാരായ വി.അബ്ദുറഹ്മാന്‍, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, പി.അബ്ദുല്‍ ഹമീദ്, പൊാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണിതങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗം സലിം കുരുവമ്പലം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.