ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി

imagesതൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ത്രതിന്‌ ബോംബ്‌ ഭീക്ഷണി. 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം ബോംബിട്ട്‌ തകര്‍ക്കുമെന്നാണ്‌ ഭീഷണി. ഗുരുവായൂര്‍ സി ഐയുടെ ഫോണിലേക്കാണ്‌ ഭീഷണി സന്ദേശം വന്നത്‌.

ഫോണ്‍ ഭീഷണിയുടെ സാഹചര്യത്തില്‍ ഐജിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്‌. ബോംബ്‌ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്‌.

ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച്‌ ക്ഷേത്ര ദൃശ്യങ്ങള്‍ പകര്‍ത്തിയത്‌ വിവാദമായിരുന്നു.