ഗുരുവായൂരില്‍ തീപിടുത്തം; 2 പേര്‍ക്ക്‌ പരിക്ക്‌

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക്‌ പൊള്ളലേറ്റു. പടിഞ്ഞാറെ നട ചാവക്കാട്‌ റോഡിലെ ബസ്‌റ്റോപ്പിന്‌ എതിര്‍വശത്തായുള്ള ഗണപത്‌ അപ്പാര്‍ട്ടുമെന്റിലെ രണ്ടാം നിലയിലാണ്‌ തീപിടുത്തമുണ്ടായത്‌. ബി ആര്‍ നമ്പര്‍ ശ്രീവൈകുണ്‌ഠം അപ്പാര്‍ട്ടുമെന്റിലാണ്‌ തീപിടുത്തമുണ്ടായത്‌. രാവിലെ എട്ടുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. അപകടസമയത്ത്‌ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തിരുവനന്തപുരം പൂജപ്പുര കേശവ്‌ദാസ്‌ റോഡില്‍ വിഷ്‌ണുമംഗലം അമലം വീട്ടില്‍ കെ സദാശിവന്‍ നായര്‍(സുധാകരന്‍), ഭാര്യ സി സത്യഭാമ അമ്മ എന്നിവര്‍ക്കാണ്‌ പൊള്ളലേറ്റത്‌.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും മുതുവട്ടൂര്‍ രാജ ആശുപത്രയിലും അവിടെ നിന്ന്‌ ജൂബിലി മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരിക്കുകയാണ്‌. പാചകവാതക സിലിണ്ടറില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ്‌ തീപിടിത്തത്തിന്‌ കാരണം എന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ ടി പി മഹേഷിനും പരിക്കേറ്റു.