ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ 3 ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പിടിയില്‍

GURUകണ്ണര്‍: കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത കേസില്‍ മൂന്ന്‌ ആര്‍എസ്‌എസ്‌ ബി ജെ പി പ്രവര്‍ത്തകര്‍ പിടിയിലായി. കണ്ണൂര്‍ നാങ്ങാറത്ത്‌ പീടികയിലാണ്‌ ഞായറാഴ്‌ച സിപിഎം നിയന്ത്രണ സംസ്‌കാരിക കേന്ദ്രത്തിന്‌ സമീപത്തുള്ള പ്രതിമ തകര്‍ത്തത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ വൈശാഖ്‌, റിഗില്‍, പ്രശോഭ്‌ എന്നിവരാണ്‌ പിടിയിലായത്‌. ന്യൂമാഹി പോലീസാണ്‌ പ്രതികളെ പിടികൂടിയത്‌. സിപിഎം ഗുരുദേവനെ അപമാനിച്ചുവെന്ന പേരില്‍ കണ്ണൂരില്‍ ബിജെപി ഇന്ന്‌ കരിദിനം ആചരിക്കുന്നതിനിടയിലാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ പിടിയിലായത്‌.

പിടിയിലായവര്‍ ജാമ്യത്തിലിറങ്ങിയതായും സൂചനയുണ്ട്‌.