ഗുഡ്‌സ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

തിരൂരങ്ങാടി:  പാസഞ്ചര്‍ ഓട്ടോകളില്‍ ചരക്ക് കയറ്റുന്നതിനെതിരെ തിരൂരങ്ങാടി താലൂക്ക് ഗുഡ്‌സ് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കി.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ ചെമ്മാട്, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചേളാരി എന്നിവിടങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.

ചെമ്മാട് യോഗത്തില്‍ മുഹമ്മദ് പരപ്പനങ്ങാടി, പരപ്പനങ്ങാടിയില്‍ മജീദ് ചെമ്മാട്, ചെട്ടിപ്പടിയില്‍ മുരളി ചേളാരി, ചേളാരിയില്‍ യു.ടി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.