ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് കാലംചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപനുമായ ഡോ.ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. 

പ്രായാധിക്യത്തെ തുടര്‍ന്ന് നിരണം ഭദ്രാസനത്തിന്റെ ചുമതലയില്‍നിന്ന് ഒഴിഞ്ഞ് മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു 91 വയസായിരുന്നു

 പരുമല മാര്‍ ഗ്രിഗോറിയോസ് ആസ്പത്രിയില്‍വെച്ചായിലായിരുന്നു അന്ത്യം.