ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ഗാസ: ഇസ്രായേല്‍ ഒരാഴിചയായി ഗാസയ്ക്കുമേല്‍ നടത്തിവന്നിരുന്ന കൂട്ടക്കുരുതിക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ താല്‍ക്കാലിക വിരാമമായി. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന സമാധാനശ്രമങ്ങളാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്. ഈ ഉടമ്പടിപ്രകാരം എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും ഇസ്രായേല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

ഹമാസ് ഇന്നലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രായേല്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 160 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.

സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനും യുഎന്‍ സെക്രട്ടറി ബാന് കി മൂണും ഗാസയിലെത്തിയിരുന്നു. കൂടാതെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുംമായി ഹിലാരിയും ബാന്‍ കി മൂണും ചര്‍ച്ച നടത്തിയിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍വന്നതോടെ ഗസ്സയില്‍ സമാധാനത്തിന്റെആഹ്ളാദാരവങ്ങള്‍ ഉയര്‍ന്നു.