ഗാര്‍ഹിക പീഡനക്കേസ്: ടി സിദ്ദീഖ് രാജിവച്ചു

siddique-500കോഴിക്കോട്: ആദ്യഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഡ്വ. ടി സിദ്ദീഖ് രാജി വച്ചു. സത്യം തെളിയുന്നതുവരെ ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും ടി സിദ്ദീഖ് അറിയിച്ചു.

ഉച്ചയ്ക്ക് 12.30 ന് മാധ്യമങ്ങളെ കാണുമെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും സിദ്ദീഖ് അറിയിച്ചു. മുന്‍ഭാര്യയെ താന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ എം ഐ ഷാനവാസ് എംപി ശ്രമിയ്ക്കുന്നതായി സിദ്ദീഖ് ആരോപിച്ചിരുന്നു. തനിയ്‌ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഷാനവാസ് ആണെന്ന് ഫേസ്ബുക്കിലൂടെയാണ് സിദ്ദീഖ് ആരോപിച്ചത്.

ആദ്യഭാര്യയായ നസീമയേയും കുട്ടികളേയും ആക്രമിച്ച് ആ കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കാനുളശല്‍ശ്രമം നടക്കുന്നുണ്ട്. നസീമയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഗൂഡഢാലോചന അന്വേഷിയ്ക്കണമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ടി സിദ്ദീഖ് പറയുന്നു. ഷാനവാസ് ഉള്‍പ്പടെയുള്ളവര്‍ തനിയ്‌ക്കെതിരെ നടത്തുന്ന നീക്കത്തിന് തെളിവുണ്ടെന്നും ടി സിദ്ദീഖ് പറഞ്ഞു.