ഗായിക എസ്.ജാനകി ഹോട്ടല്‍ മുറിയില്‍ വീണ് തലയ്ക്ക് പരിക്ക്.

By സ്വന്തം ലേഖകന്‍ |Story dated:Wednesday February 8th, 2012,11 39:am

ചെന്നൈ: ഗായിക എസ്.ജാനകിയെ ഹോട്ടല്‍ മുറിയില്‍ കാല്‍ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.

 

ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. വീഴ്ചയില്‍ കുളിമുറിയുടെ വാതിലില്‍ ഇടിച്ചു തലയ്ക്കു പിറകിലായാണ് മുറിവേറ്റത്.

 

ആരോഗ്യ നില തൃപ്തികരമാണെന്നും ബോധക്ഷയമോ മറ്റു ശാരീരികപ്രയാസങ്ങളോ ഇല്ലെന്നും അവര്‍ക്കൊപ്പമുള്ള മകന്‍ മുരളീകൃഷ്ണ അറിയിച്ചു. ബുധനാഴ്ച്ചയോടെ ആശുപത്രിയില്‍ നിന്നും വിടുതല്‍ നേടിയ ശേഷം രണ്ടു ദിവസത്തിനുള്ളില്‍ ചെന്നൈയിലേക്കു മടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.