ഗാന്ധിപ്രതിമയില്‍ മദ്യകുപ്പിമാല ചാര്‍ത്തി അവഹേളിച്ചു.

ഷിംല : ഗാന്ധിജയന്തി ദിനത്തില്‍ ഷിംലയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയെ അവഹേളിച്ചു. മദ്യകുപ്പികള്‍ മാലയാക്കി ഗാന്ധിജിയുടെ പ്രതിമയില്‍ അണിയിക്കുകയായിരുന്നു.

ഹിമാചല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രിയില്‍ മദ്യപരുടെ സംഘമാണ് ഇത് ചെയ്തതെന്ന് കരുതുന്നു.

ഈ അപമാനകരമായ സംഭവം നടന്നത് പുലര്‍ച്ചെ 5.15 മണിസമയത്താണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗാന്ധിജിയുടെ ഈ പ്രതിമയില്‍ മുഖ്യമന്ത്രി രാവിലെ ആദരിക്കുന്ന ചടങ്ങ് നടക്കാനിരിക്കെയാണ് സംഭവം നടന്നത്.