ഗാന്ധിജയന്തി വാരാഘോഷം: ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവല്‍ക്കരണ പരിപാടിയും നടത്തി

EXSISE 1മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എക്‌സെസ്‌ വകുപ്പ്‌ വിവിധ എന്‍ ജി ഒ കളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ കൂട്ടയോട്ടവും ബോധവല്‍ക്കരണ പരിപാടിയും നടത്തി. സെന്റ്‌ ജെമ്മാസ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന്‌ ആരംഭിച്ച കൂട്ടയോട്ടം പിന്നോക്ക ക്ഷേമ-ടൂറിസം വകുപ്പ്‌ മന്ത്രി എ.പി.അനില്‍കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, ലഹരി വിരുദ്ധ ക്ലബ്‌ അംഗങ്ങള്‍, എക്‌സൈസ്‌-പൊലീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കൂട്ടയോട്ടം കോട്ടപ്പടി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ സമാപിച്ചു. അവിടെ നടന്ന ബോധവല്‍ക്കരണ പരിപാടി പി.ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.EXCISE 2

കുടുംബ അന്തരീക്ഷം മോശമാക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന പരാതിപ്പെട്ടി എം.എല്‍.എ അതത്‌ സ്‌കൂളുകള്‍ക്ക്‌ കൈമാറി. പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ മൊബൈല്‍ ടെലിഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു.

ജില്ലാ കലക്‌ടര്‍ കെ.ഭാസ്‌കരന്‍ മുഖ്യ സന്ദേശം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ ടി.വി.റാഫേല്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ റീജനല്‍ മാനേജര്‍ കെ.കെ.ശശീന്ദ്രന്‍, ഡി.ജി.എം. എസ്‌ മുരളീധരന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.