ഗവര്‍ണ്ണറഹുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു

sathasivamതിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. രാവിലെ ഒമ്പത്‌ മണിക്ക്‌ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടന്‍ തന്നെ പ്‌തിപക്ഷ നേതാക്കള്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്‌ നയപ്രഖ്യാപനം ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്വമാണെന്നും അത്‌ നിറവേറ്റാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷ നേതാക്കളോട്‌ പറഞ്ഞു.

ഞാന്‍ എന്റെ ചുമതലയില്‍ നിന്ന്‌ മാറില്ലെന്ന്‌ പറഞ്ഞ ഗവര്‍ണര്‍ സഭില്‍ ഇരിക്കുന്നില്ലെങ്കില്‍ പുറത്തുപോകണമെന്ന്‌ വി എസ്‌ അച്യുതാനന്ദനോടും കോടിയേരി ബാലകൃഷ്‌ണനോടും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നേതാക്കള്‍ സഭയൊഴിയുകയായിരുന്നു. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നു.

ഗവണ്‍റുടെ നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍

കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് 12.3, ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് ♦ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം ♦ കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമാണ്. ♦ കണ്ണൂര്‍ വിമാനത്താവളത്തിന്റെ 50 ശതമാനം പൂര്‍ത്തിയായി ♦ കൊച്ചി മെട്രോ ആദ്യ ഘട്ടം ജൂണില്‍ ആരംഭിക്കും ♦ കൊച്ചിയിലെ ക്യാന്‍സര്‍ സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും. ♦ എല്ലാ പഞ്ചായത്തിലും സപ്ലൈക്കോ ഔട്‌ലെറ്റുകള്‍ സ്ഥാപിക്കും ♦ ഐടിയില്‍ നിന്നുമുള്ള വരുമാനം ഈ വര്‍ഷം 18,000 കോടി രൂപയായി വര്‍ധിക്കും ♦ സ്മാര്‍ട് സിറ്റി ആദ്യ ഘട്ടം അടുത്തമാസം ♦ കണ്ണൂര്‍ വിമാനത്താവളത്തിന്റെ 50 ശതമാനം പൂര്‍ത്തിയായി. ♦ പട്ടികവിഭാഗക്കാര്‍ക്കായുള്ള ആദ്യ മെഡിക്കല്‍ കോളേജ് പാലക്കാട് ആരംഭിച്ചു ♦ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി ♦ റബ്ബറിന് താങ്ങുവില 150 രൂപയാക്കി, ഇതിന് വേണ്ടി 300 കോടിരൂപ മാറ്റിവെച്ചു ♦ ഒറ്റപ്പാലത്ത് ഡിഫന്‍സ് പാര്‍ക്ക് ആരംഭിക്കും ♦ ഗ്ലോബല്‍ ആയുര്‍വേദ കോളേജ് തിരുവനന്തപുരത്ത് ആരംഭിക്കും ♦ ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും