ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത്‌ ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിട്ട പോലീസുകാരന്‍ പിടിയില്‍

കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത്‌ പതിവായി ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിട്ട എസ്‌ ഐ കുടുങ്ങി. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ്‌ ഐ കടമ്പൂര്‍ സ്വദേശി സുരേഷ്‌ബാബു(50) ആണ്‌ പിടിയിലായത്‌. ഇയാളെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. കാടാച്ചിറ-കടമ്പൂര്‍ റോഡിലെ ഒരു വീട്ടുമുറ്റത്താണ്‌ ആറുമാസത്തോളമായി പതിവായി ഗര്‍ഭനിരോധന ഉറകള്‍ കാണപ്പെട്ടത്‌. ഇവിടെ ഗള്‍ഫുകാരന്റെ ഭാര്യയും മക്കളുമാണ്‌ താമസം. ഇത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ വീട്ടമ്മ ഭാര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.

ഇതെതുടര്‍ന്ന്‌ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം വീട്ടുമുറ്റത്ത്‌ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. കിഞ്ഞ 22 ന്‌ രാവിലെയും വീട്ടുമുറ്റത്ത്‌ ഉറകള്‍ കാണപ്പെട്ടു. പ്രഭാതസവാരിക്കാരന്റെ വേഷത്തിലെത്തിയ എസ്‌ഐ വീട്ടുമുറ്റത്ത്‌ ഉറകള്‍ ഇടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. ്‌്‌അന്നു തന്നെ ഇത്‌ സിഡിയിലാക്കി വീട്ടമ്മ എടക്കാട്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.