ഗള്‍ഫില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു.

പരപ്പനങ്ങാടി : പള്ളിച്ചന്റെ പുരക്കല്‍ ഹുസെന്റെ മകന്‍ സെയ്തലവി(32) സൗദി അറേബ്യയിലെ പനാത്തീലുണ്ടായ വാഹനാപകടത്തില്‍ മരണ മടഞ്ഞു. ജോലിസ്ഥലത്തേക്ക് പോകവെ ഇന്ന് പുലര്‍ച്ചയാണ് അപകടം നടന്നത്. സെയ്തലവി സഞ്ചരിച്ചിരുന്ന പിക്കപ്പ്‌വാന്‍ കാറിലിടിച്ചാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയും മരണ മടഞ്ഞു. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഈജിപ്ഷ്യന്‍ സ്വദേശിയായ കാര്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായിരുന്ന സെയ്തലവി നാലുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ഭാര്യ : റഹ്മത്ത് . 2മാസം പ്രായമുള്ള മകളുണ്ട്. സഹോദരങ്ങള്‍ : ഷബീര്‍, ബുഷ്‌റ, ഫാത്തിമ, നദീറ.

സെയ്തലവിയുടെ മരണത്തില്‍ അനുശോധിച്ച് പരപ്പനങ്ങാടിയിലെ ഓട്ടോതൊഴിലാളികള്‍ 2 മണിക്കൂര്‍ നേരം പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.