ഗര്‍ഭിണിയായ കിം കര്‍ദഷ്യാന്റെ നഗ്ന ശില്‍പ്പം പ്രദര്‍ശിപ്പിച്ചു

പ്രശസ്ത അമേരിക്കന്‍ സെലിബ്രിറ്റി താരമായ കിം കര്‍ദഷ്യാന്റെ നഗ്നശില്‍പ്പത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. ലോസ് ആഞ്ചല്‍സിലാണ് ഗര്‍ഭിണിയായ കിമ്മിന്റെ നഗ്ന ശില്‍പ്പം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

‘എല്‍ എ ഫെര്‍ട്ടിലിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ശില്‍പ്പം കലാകാരനായ ഡാനിയല്‍ എഡ്വാഡാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരോടൊപ്പം കിം കാന്യൊ വെസ്റ്റ് ദമ്പതിമാര്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഒരു ചെറിയ വെങ്കല ശില്‍പ്പവും എഡ്വാഡ് നിര്‍മ്മിച്ചിട്ടുണ്ട്.

ജൂലൈയിലാണ് കിമ്മിന്റെ പ്രസവ തിയ്യതി. അതേ സമയം തന്റെ യുവത്വം നില നിര്‍ത്താനായി പ്രസവ ശേഷം താന്‍ മറുപിള്ള കഴിക്കുമെന്ന് നേരത്തെ കിം വ്യക്തമാക്കിയിരുന്നു. പ്രസവ ശേഷം മുല്‍പ്പാല്‍ വര്‍ദ്ധിക്കാനും സൗന്ദര്യം നിലനിര്‍ത്താനും മറുപിള്ള കഴിക്കുന്നത് നല്ലതാണെന്ന വിശ്വാസം പല രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്.

ജനിക്കാന്‍ പോകുന്ന കുഞ്ഞിനായി കിം ഉം കാന്യെ ചേര്‍ന്ന് ചിലവഴിക്കുന്നത് 1 മില്യണ്‍(അഞ്ചര കോടി രൂപ) ഡോളറാണ്. എക്‌സ്‌ക്ലൂസീവ് ബര്‍ത്ത് സ്യൂട്ട് അടക്കം കുഞ്ഞിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ചു കൂട്ടാനാണ് ഈ ദമ്പതിമാര്‍ ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്.