ഗര്‍ഭനിരോധന ഗുളികകള്‍ പതിവായി കഴിച്ച പെണ്‍കുട്ടി സ്‌ടോക്ക് വന്ന് തളര്‍ത്തു.

13 വയസ്സുമുതല്‍ പതിവായി ഗര്‍ഭനിരോധന ഗുളികള്‍ കഴിച്ച കൗമാരക്കാരി അത്യാസന്നനിലയില്‍. പൂര്‍ണ ആരോഗ്യവതിയായിരുന്ന ഗെമ്മ ഹില്‍ എന്ന പെണ്‍കുട്ടിയാണ് തലക്കുള്ളില്‍ സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നിരിക്കുന്നത്. ഗെമ്മയെ ചിക്‌സിക്കുന്ന ഡോക്ടര്‍മാരാണ് കുട്ടി പതിവായി ഉപയോഗിച്ചുവരുന്ന ഗര്‍ഭനിരോധന ഗുളികകളാണ് തലച്ചോറിലെ സ്‌ട്രോക്കിന് കാരണമെന്ന്  കണ്ടെത്തിയത്.

ആര്‍ത്തവകലത്തെ വേദന ഒഴിവാക്കാനാണ് കൗമാരകാലംതൊട്ട് ഈ ഗുളികള്‍ കഴിച്ചുതുടങ്ങിയതെന്നും അല്ലാതെ ഗര്‍ഭിണിയാകാതിരിക്കാനല്ലെന്നുമാണ് ഗെമ്മ പറയുന്നത്.

എന്നാല്‍ ബ്രിട്ടനിലിപ്പോള്‍ ഏതു പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും കടകളില്‍ നിന്ന് ഗര്‍ഭനിരോധന ഗുളികള്‍ ലഭിക്കുന്ന അവസ്ഥായാണ് നിലനില്‍കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലാപാട് സ്വീകരിക്കണമെന്നും ഗെമ്മയുടെ അമ്മ പറഞ്ഞു. കുട്ടി ഇത്തം ഗുളികള്‍ കഴിക്കുന്നകാര്യം അറിയില്ലായിരുന്നു വെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം മുന്‍മ്പില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. പെണ്‍കളെ ചൂഷണം ചെയ്ത ശേഷം ഗര്‍ഭവതിയാകാതിരിക്കാനുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങികഴിക്കുകയാണ് പതിവ്.

ഇത്തരത്തില്‍ വര്‍ദ്ധിച്ചകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെ കര്‍ശന നിയന്ത്രണം ഗവണ്‍മെന്റ് കാണ്ടുവരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.