ഗദ്ദാഫിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

അബുദാബി: ഗദ്ദാഫിയുടെ ഭാര്യ സഫിയ അല്‍ഫര്‍കാഷ് അല്‍ ബറാസിയുടെ പേരിലുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇയിലെ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

യൂഎഇയുടെ സെന്‍ട്രല്‍ ബാങ്കാണ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും മണിഎക്‌സേഞ്ചുകള്‍ക്കും വ്യാഴാഴ്ച അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.
ലിബിയയിലെ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച 15 പേര്‍ക്കെതിരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറപ്പെടുവിപ്പിച്ച 2011ലെ റസല്യൂഷന്‍ നമ്പര്‍ 1970 പ്രകാരമാണ് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ ഗദ്ദാഫിയുടെ കുടുംബാംഗങ്ങളും സര്‍ക്കാറിലെ നേതാക്കളും ഉള്‍പ്പെടും. കൂടാതെ ഗദ്ദാഫിയുടെ ഭാര്യയുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.