ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എന്‍സിപി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ തോമസ് ചാണ്ടി കുട്ടനാട് മണ്ഡലത്തില്‍നിന്ന് മൂന്നാംതവണയാണ് വിജയിച്ചത്. വിവാദ ടെലിഫോണ്‍ സംഭാഷണത്തിന്റെപേരില്‍ എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ അദ്ദേഹം മന്ത്രിയാകുന്നത്.