ഗണേഷ് കുമാര്‍ എന്‍എസ്എസിനെ അനുസരിക്കണം ; സുകുമാരന്‍ നായര്‍

By സ്വന്തം ലേഖകന്‍ |Story dated:Thursday April 19th, 2012,10 43:am

കോട്ടയം : മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അനുസരിക്കേണ്ടത് എന്‍എസ്എസിനെയായണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തിര്‍ന്നെന്ന് പറയുന്നത് ശരിയെല്ലെന്നും അവര്‍ ഇപ്പോള്‍ ജനങ്ങളെ വിഡ്ഢികളാകുകയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും സുകുമാരാന്‍ നായര്‍ തുറന്നടിച്ചു.

നേതാക്കന്‍മാര്‍ അടച്ചിട്ട മുറിയില്‍ ഇരുന്ന് ചര്‍ച്ച ചെയ്തിട്ടൊരുകാര്യവുമില്ലെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോവും രണ്ടു ധ്രുവങ്ങളില്‍ തന്നെയാണെന്നും അദേഹം പറഞ്ഞു.