ഗണേശനെ വേണ്ട; പിള്ള.

മന്ത്രി ഗണേഷ്‌കുമാറിനെ ഇനി സഹിക്കാന്‍ കഴിയില്ലെന്ന് കേരളകോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള. കേരള കോണ്‍ഗ്രസ്സ് ബിയുടെ  മകനും മന്ത്രിയുമായ ഗണേഷ്‌കുമാറിനെതിരെ പിള്ള ആഞ്ഞടിച്ചു. പാര്‍ട്ടിക്കു വിധേയനാകാത്ത മന്ത്രിയെ താങ്ങാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ മന്ത്രിയെ പാര്‍ട്ടിക്കു വേണ്ട എന്നും ബാലകൃഷ്ണപ്പിള്ള തുറന്നടിച്ചു.
എംഎല്‍എ സ്ഥാനം രാജിവെച്ച് പത്തനാപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന ഗണേഷ്‌കുമാറിന്റെ തീരുമാനത്തെ പിള്ള കണക്കറ്റു പരിഹസിച്ചു.
ഗണേഷ്‌കുമാര്‍ പേഴ്‌സണല്‍ സ്റ്റാഫിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ബിജെപിക്കാരനെയും മാര്‍ക്കിസ്റ്റുകാരനെയും നിയമിച്ചു. ഇതൊന്നും പാര്‍ട്ടിയോടൊ യുഡിഎഫിനോടൊ ആലാചിച്ചല്ലെന്ന് പിള്ള ആരോപിച്ചു.
യുഡിഎഫ് മന്ത്രിസ്ഥാനം നല്‍കിയത് വ്യക്തിയ്ക്കല്ല പാര്‍ട്ടിക്കാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കുവേണ്ടാത്ത മന്തിയെ യുഡിഎഫും ഒഴിവാക്കണം. തങ്ങളുടെ പാര്‍ട്ടിയുടെ നിലപാട് നാളെ നടക്കുന്ന യൂഡി എഫ് യോഗത്തില്‍ താന്‍ പങ്കെടുത്ത് വിശദീകരിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി.