ഗണേശനെ പിന്‍വലിച്ചു ; പിള്ള. ലീഗിന്റെ 5-ാം മന്ത്രി ഹൈകമാന്റ് തീരുമാനിക്കും.

തിരു : യു.ഡി.എഫ് യോഗത്തില്‍ ഇന്ന് ഉന്നയിക്കപ്പെട്ട പ്രധാനവിഷയങ്ങളൊന്നും തീരുമാനമായില്ല. യോഗത്തില്‍ ബാലകൃഷ്ണ പിള്ള തന്റെ പാര്‍ട്ടിയുടെ മന്ത്രിയായ ഗണേഷ് കുമാറിനെ പിന്‍വലിച്ചതായി അറിയിച്ചു. ഇതില്‍ എത്രയും പെട്ടന്ന് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പിറവം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബിന്റെ സത്യപ്രതിക്ജ്ഞാ തിയ്യതിയും വകുപ്പും തീരുമാനമായില്ല.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ലീഗിന്റെ 5-ാം മന്ത്രിസ്ഥാനം ഇനി തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്സ് ഹൈകമാന്‍്‌റാണ്.

യോഗത്തില്‍ ബാലകൃഷണ പിളള ഗണേഷ്‌കുമാറിനെ അടിയന്തിരമായി മാറ്റുന്നതിന്റെ ആവശ്യകതയെയാണ് ഉയര്‍ത്തിക്കാട്ടിയത്. അതോടൊപ്പം 5-ാം മന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്നാണ് മുസ്ലീംലീഗ് നിലപാട്. പ്രവര്‍ത്തകരെ തങ്ങള്‍ക്ക് നിയന്ത്രിക്കാനാകുന്നില്ലെന്നും ഞങ്ങള്‍ പല കാര്യങ്ങളിലും സഹകരിച്ചവരാണെന്നും അതുകൊണ്ട് തങ്ങള്‍ക്ക് മന്ത്രിസ്ഥാനം വേണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.

 

ഹൈകമാന്റ് തീരുമാനം വരാനുള്ളതിനാല്‍ എന്തായാലും അനൂപിന്റെ സത്യപ്രതിക്ജ്ഞാ ചടങ്ങിനൊപ്പം തങ്ങളുടെ മന്ത്രിസ്ഥാനവും വേണമെന്ന മുസ്ലീംലീഗിന്റെ ആവശ്യവും നടക്കില്ലെന്ന് ഉറപ്പായി.