ഗജതിശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത: സൈബര്‍ പോലീസ്‌ കേസെടുത്തു

Story dated:Saturday November 28th, 2015,05 52:pm

sreekumarതിരു: പ്രശസ്‌ത സിനിമാ താരം ജഗതിശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പോലീസ്‌ കേസെടുത്തു. മലയാള മനോരമയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്‌ ഏറെ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിരുന്നു. ജഗതിശ്രീകുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചെന്നും അദേഹത്തിന്റെ സംസ്‌ക്കാരചടങ്ങുകള്‍ ഇന്നു നടക്കുമെന്നുമായിരുന്നു വ്യാജവാര്‍ത്ത.

മലയാള മനോരമയും ജഗതിയുടെ മകന്‍ രാജ്‌കുമാറിന്റെയും പരാതിയില്‍ സൈബര്‍ പോലീസ്‌ കേസെടുത്തു. വാര്‍ത്ത പ്രചരിപ്പിക്കാനായി മനോരമയെ ദുരുപയോഗം ചെയ്‌തതിനാണ്‌ മനോരമ കേസ്‌ നല്‍കിയത്‌. വാട്‌സ്‌പ്പിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ത്ത പടരുകയായിരുന്നു.

ഈ സംഭവം കുടുംബത്തെ ഏറെ വേദനിപ്പിച്ചതായും ശക്തമായ നിയമനടപടികളുമായി മുന്നോട്ട്‌്‌ പോകുമെന്നും മകന്‍ രാജ്‌ കുമാര്‍ വ്യക്തമാക്കി.