ഖാദി ഓണം ബക്രീദ്‌ മേള തുടങ്ങി

DSC_6348മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖാദി ഓണം ബക്രീദ്‌ മേള ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ജില്ലാതല ഉദ്‌ഘാടനം നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. പി. ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ്‌ പ്രോജക്‌ട്‌ ഓഫീസര്‍ കെ സിയാവുദ്ദീന്‍, ഖാദി ബോര്‍ഡ്‌ ഡയറക്‌ടര്‍ ( മാര്‍ക്കറ്റിംഗ്‌ ) ആര്‍ തുളസീധരന്‍ പിള്ള, മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ്‌ ഒ. സഹദേവന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ കെ. വി. വത്സല ടീച്ചര്‍, ജില്ലാ വ്യവാസ കേന്ദ്രം മാനേജര്‍ അബ്‌ദുള്‍ വഹാബ്‌, ഖാദി ബോര്‍ഡ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി. ശ്യാംകുമാര്‍ , ഖാദി ബോര്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസര്‍ ആര്‍ ഹരികുമാര്‍, ഖാദി ബോര്‍ഡജ്‌ വില്ലേജ്‌ ഇന്‍ഡസ്‌ട്രിയല്‍ ഓഫീസര്‍ പി പി സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ വില്‍പ്പന മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച്‌ ജമീല ടീച്ചറും, സമ്മാനകൂപ്പണ്‍ വില്‍പ്പന മലപ്പുറം മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ പെരുമ്പള്ളി സെയ്‌തും ഉദ്‌ഘാടനം ചെയ്‌തു.

Related Articles