ഖത്തറില്‍ സ്ത്രീകളുടെ ചിത്രങ്ങളും സ്വകാര്യവിവരങ്ങളും മൊബൈല്‍ഫോണില്‍ നിന്നും ഹാക്ക് ചെയ്യുന്നതായി പരാതി

ദോഹ:ഖത്തറില്‍സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. സ്ത്രീകളുടെ ചിത്രങ്ങളും സ്വകാര്യ വിവരകങ്ങളുമാണ് ഇത്തരത്തില്‍ ഹാക്ക്‌ചെയ്യപ്പെടുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ള 33സ്ത്രീകളാണ്തങ്ങളുടെ ചിത്രങ്ങളും സ്വകാര്യവിവരങ്ങളും ഹാക്ക് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതികള്‍ വ്യാപകമായതോടെ ആഭ്യനന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണില്‍ നിന്നും വാട്‌സാപ്പ് വഴിയാണ് കൂടുതലായും വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതെന്നാണ് പരാതി. കൂടാതെ ഫേസ്ബുക്ക്,ഇന്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും സ്ത്രീകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.

സ്വകാര്യചിത്രങ്ങള്‍ കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ചില സ്ത്രീകള്‍ നല്‍കിയപരാതിയില്‍ പറയുന്നുണ്ട്. ഒരാഴ്ചയ്ക്കുളളില്‍ തുടര്‍ച്ചയായി പരാതിലഭിച്ച സാഹചര്യത്തില്‍ ഇതിന് പിറകില്‍ ഏതെങ്കിലും ഗൂഡസംഘങ്ങള്‍ പവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ സൈബര്‍ ക്രൈംസൊമ്പാറ്റിങ് സെന്റര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ചിത്രങ്ങളും മറ്റു വിവരങ്ങളും ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യരുതെന്നും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് അക്കങ്ങളും അക്ഷരങ്ങളും ഇടകലര്‍ത്തി മാത്രം പാസ്‌വേഡ് നല്‍കണമെന്നും സെന്റര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറിയാത്ത വ്യക്തികള്‍ അയക്കുന്ന ലിങ്കുകള്‍ ഒരുകാരണവശാലും തുറക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്,ഇന്റഗ്രാം ഇവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേര്‍ഡുകള്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ 247444എന്ന ഹോട്ട് ലൈന്‍ നമ്പറിലേക്ക് വിവരമറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതെസമയം പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇതുവരെ 35 പുരുഷന്‍മാര്‍ പിടിയിലായിട്ടുണ്ട്.