ഖത്തറില്‍ സംഘടിപ്പിച്ച ലോക പുകവലി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി

WNTD 2015 BOYS WINNERS WITH GUESTദോഹ. ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഓഫ്‌ ഹെല്‍ത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആന്റി സ്‌മോക്കിംഗ്‌ സൊസൈറ്റി സംഘടിപ്പിച്ച ലോക പുകവലി വിരുദ്ധ ദിനാചരണ പരിപാടികള്‍ ശ്രദ്ധേയമായി.
ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഡോ. ശൈഖ്‌ മുഹമ്മദ്‌ അല്‍ ഥാനി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത്‌ ആന്റി സ്‌മോക്കിംഗ്‌ സൊസൈറ്റി ചെയ്യുന്ന സേവനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ്‌ തലത്തിലുള്ള പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘങ്ങളും സ്വകാര്യ സംരംഭകരും ഏറ്റെടുക്കുന്നത്‌ സന്ദേശം ജനകീയമാക്കാനും ലക്ഷ്യം നേടാനും സഹായിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ജെറ്റ്‌ എയര്‍വേയ്‌സ്‌ ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ ചടങ്ങില്‍ ഗസ്റ്റ്‌ ഓഫ്‌ ഹോണറായിരുന്നു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ നിന്നുളള നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ആന്റി സ്‌മോക്കിംഗ്‌ സൊസൈറ്റി പ്രസിഡണ്ട്‌ ഡോ. അബ്ദുല്‍ റഷീദ്‌ , ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, നിര്‍വാഹക സമിതി അംഗം സയ്യിദ്‌ ഷൗക്കത്തലി, കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ്‌ നിലമ്പൂര്‍, ഷബീറലി കൂട്ടില്‍ , സിയാഹു റഹ്‌ മാന്‍, സൈദലവി അണ്ടേക്കാട്‌, ഖാജാ ഹുസൈന്‍, അശ്‌കറലി, ഹംസ നെടുംകണ്ടത്തില്‍, അബൂബക്കര്‍ മാടമ്പത്ത്‌, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

അതിഥികളും സംഘാടകരും വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.