ഖത്തറില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

Untitled-1 copy ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. പരിയാപുരം സ്വദേശി പരേതനായ തറയില്‍ ഹംസയുടെ മകന്‍ മുജീബ്‌(37) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ ഖത്തര്‍ സ്റ്റീലില്‍ നിന്നും മിസഈദിലേക്ക്‌ തൊഴിലാലികളെ വിട്ട്‌ മടങ്ങിവരന്നതിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.

മുജീബ് ഓടിച്ച സിവിലിയന്‍ ബസ് റോഡിലേക്ക് തള്ളിനിന്ന കമ്പിയില്‍ ഇടിച്ചതിനെതുടര്‍ന്ന് കമ്പി ശരീരത്തില്‍ തുളച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുവൈത്തില്‍ ജോലി ചെയ്തിരുന്ന മുജീബ് നാല് മാസം മുമ്പാണ് ഖത്തറിലെ അല്‍മില്യന്‍ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്കത്തെിയത്.
മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ: റസിയ. മൂന്ന് മക്കളുമുണ്ട്്.