ഖത്തറില്‍ ജോലി നഷ്ടപ്പെട്ട യുവാവ്‌ തൂങ്ങി മരിച്ചു

ദോഹ: ജോലി നഷ്ടപ്പെട്ട യുവാവ്‌ ഖത്തറില്‍ തൂങ്ങി മരിച്ചു . ആന്ധ്ര ഗുണ്ടൂര്‍ ജില്ലയില്‍ മംഗള്‍ഗിരി മരുതിനഗര്‍ ഭാനുപ്രകാശ്‌ (36) ആണ്‌ മരിച്ചത്‌. അള്‍കോറിലെ താമസസ്ഥലത്താണ്‌ ഭാനുപ്രകാശിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കുടുംബത്തോടൊപ്പമാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ്‌ തൂങ്ങിമരിച്ചതെന്നാണ്‌ സൂചന. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

പിതാവ്‌:നാഗരാജു. മാതാവ്‌: മീനാക്ഷി. ഭാര്യ:സവിത.