ഖത്തറില്‍ ഒരുമാസം ബേക്കറികളിലും കഫ്‌റ്റേരിയകളിലും റംസാന്‍ വിഭവങ്ങള്‍ വില്‍ക്കാം

ദോഹ: റംസാന്റെ ഭാഗമായി രാജ്യത്ത് ബേക്കറികളിലും കഫ്‌റ്റേരിയകളിലും ഒരുമാസം റംസാന്‍ വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ അനുമതി. സാമ്പത്തിക വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ഇഫ്താര്‍ വിഭവങ്ങളുടെ ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ അധികൃതര്‍ തയ്യാറായത്. മന്ത്രാലയത്തിന്റെ റംസാന്‍ സംരംഭവമായ അഖ്വാല്‍ മിന്‍ അല്‍ വജെബിന്റെ ഭാഗമായാണ് ഈ നടപടി.

ഇനി ഒരുമാസത്തേക്ക് ബേക്കറികളിലും കഫ്‌റ്റേരിയകളിലും ഗ്രില്‍ഡി കബാബ്, പാന്‍കേക്കുകള്‍, കേക്കുകള്‍ തുടങ്ങി എല്ലാ മധുരപലഹാരങ്ങളും വില്‍ക്കാവുന്നതാണ്.