ഖത്തര്‍ മുന്‍ അമീറിന്റെ കാലൊടിഞ്ഞു

ഖത്തറിലെ മുന്‍ അമീര്‍ ഷൈയ്‌ക്ക്‌ ഹമാദ്‌ ബന്‍ ഖലീഫ അല്‍ താനിയുടെ കാലൊടിഞ്ഞു. ഖത്തര്‍ രാജകുടുംബം അവധിക്കാലം ചെലവഴിക്കാനായി മൊറാക്കയിലെത്തിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. പരിക്ക്‌ പറ്റിയതിനെ തുടര്‍ന്ന്‌ ഖത്തര്‍ റോയല്‍ എയര്‍വേസിന്റെ ഒമ്പത്‌ വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിംഗ്‌ നടത്തി. സൂറിച്ച്‌ എയര്‍പോര്‍ട്ടിലാണ്‌ വിമാനങ്ങള്‍ ലാന്‍ഡിംഗ്‌ നടത്തിയത്‌.

മൊറോക്കന്‍ സകൈ റിസോര്‍ട്ടില്‍വെച്ചാണ്‌ മുന്‍ അമീറിന്റെ കാലൊടിഞ്ഞത്‌. അടിയന്തിര ശസ്‌ത്രക്രിയ നടത്തുന്നതിനായാണ്‌ സൂറച്ചില്‍ വിമാനങ്ങള്‍ ലാന്‍ഡിംഗ്‌ നടത്തിയത്‌. എന്നാല്‍ സൂറച്ചില്‍ രാത്രികാലങ്ങളില്‍ ലാന്‍ഡിംഗ്‌ അനുവദിക്കാറില്ല. പ്രദേശത്തെ താമസക്കാര്‍ക്ക്‌ അലോസരമുണ്ടാക്കുമെന്നതിനാലാണിത്‌.

അതെസമയം വിമനങ്ങളുടെ കൂട്ട അടിയന്തര ലാന്‍ഡിങ്ങിനെക്കുറിച്ച്‌ സൂറിച്ച്‌ വിമാനത്താവള അധികൃതര്‍ പ്രതികരിച്ചിട്ടില്ല.