ഖത്തര്‍ ജയിലില്‍ കഴിയുന്നത്‌ തൊണ്ണൂറ്‌ ഇന്ത്യക്കാര്‍;തൊഴിലാളികളില്‍ നിന്നും 369 പരാതികള്‍

qatar indian embassyദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ തൊണ്ണൂറ്‌ ഇന്ത്യക്കാരുള്ളതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തെ ഇന്ത്യക്കാരായ തൊഴിലാളികളില്‍ നിന്നും 369 പരാതികള്‍ ലഭിച്ചതായും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം എംബസി അധികൃതര്‍ ജയില്‍ സന്ദര്‍ശിച്ച ശേഷമാണ്‌ ഈ കണക്കുകള്‍ പുറത്തുവിട്ടത്‌.

172 പേരെ നേരത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുന്നതിനായി നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയിരുന്നു. ഈ വര്‍ഷം ഇതുവരെയായി പത്തൊമ്പത്‌ ഇന്ത്യക്കാരാണ്‌ ഖത്തറില്‍ മരണപ്പെട്ടത്‌.