ക്ഷേത്ര ജീവനക്കാരുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക്‌ പാരിതോഷികം

ഉന്നതവിജയം നേടിയവര്‍ക്ക്‌ പാരിതോഷികം
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2015 ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പാരിതോഷികത്തിന്‌ അപേക്ഷിക്കാം. ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ കമ്മീഷനര്‍മാരുടെ ഓഫീസിലും ഡിവിഷനല്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ ഓഫീസിലും malabardevaswom.kerala.gov.in ലും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂലൈ 15 ന്‌ വൈകീട്ട്‌ അഞ്ച്‌ വരെ സ്വീകരിക്കും.