ക്ഷേത്രങ്ങളേക്കാള്‍ ആവശ്യം കക്കൂസുകള്‍ : കേന്ദ്രമന്ത്രി ജയറാം രമേഷ്.

/മുംബൈ: ഇന്ത്യയില്‍ ക്ഷേത്രങ്ങളെക്കാള്‍ ആവശ്യം കക്കൂസുകളാണെന്ന് കോന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ്. നിര്‍മല്‍ ഭാരത് യാത്രയുടെ മഹാരാഷ്ട്രയിലെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയില്‍ 64 ശതമാനം പേരും തുറസ്സായ സ്ഥലത്താണ് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതെന്നും ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കക്കൂസുകള്‍ ഇല്ലാത്ത വീടുകള്‍ കൂടുലുമുള്ളത് ഗ്രാമീണ മേഖലയിലാണെന്നും ഇവ പരിഹരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 45,000 കോടി രൂപ ചിലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു. അടുത്തഘട്ടത്തില്‍ കൂടുതല്‍ തുക ഇതിനുവേണ്ടി ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ക്ഷേത്രങ്ങളെ കക്കൂസുമായി താരതമ്യം ചെയ്തു എന്നാരോപിച്ച് മന്ത്രിക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ബിജെപിയുടെ ആവശ്യം.