ക്ലിഫ്‌ ഹൗസിലെ മൂന്ന്‌ നമ്പറുകളില്‍ നിന്ന്‌ 130 തവണ വിളിച്ചെന്ന്‌ സരിത

saritha-story_350_050314090134ക്ലിഫ്‌ ഹൗസിലെ ഒരു ഫോണ്‍നമ്പറില്‍ നിന്ന്‌ 50 തവണയും  മറ്റ്‌ രണ്ട്‌ നമ്പറുകളില്‍ നിന്ന്‌ 80 തവണ തന്നെ വിളിച്ചെന്ന്‌ സരിത എസ്‌ നായര്‍.  പറയുന്നു. ടെനി ജോപ്പനെ 1,736 തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി 13 തണയും ആര്യാടന്‍ മുഹമ്മദുമായി 80 തവണയും മന്ത്രി എ പി അനില്‍കുമാറിന്റെ പി എ നസറുള്ളയുമായി 185 തവണയും സംസാരിച്ചു. ബെന്നി ബെഹന്നാനുമായി 8 തവണയും കെ സി വേണുഗോപാലുമായി 57 തവണയും പി എക്ക്‌ പുറമെ മന്ത്രി എ പി അനില്‍കുമാറുമായി 52 തവണയും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന്‌ സരിത പറഞ്ഞു.
.
പി സി വിഷ്‌ണുനാഥിനെ 183 തവണ ഫോണില്‍ വിളിച്ചിരുന്നു. മുന്‍ മന്ത്രി മോന്‍സ്‌ ജോസഫുമായി ഫോണില്‍ 164 തവണയും ഹൈബി ഈഡനുമായി 51 തവണയും ഫോണില്‍ സംസാരിച്ചതായും എ പി അബ്ദുള്ളക്കുട്ടിയെ മൂന്ന്‌ തവണയേ കണ്ടിട്ടുള്ളു. എന്നാല്‍ 23 തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്‌. ടി.സിദ്ദിഖിനെ തനിക്ക്‌ വ്യക്തമായി അറിയാമെന്നും സരിത പറഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ രമേശ്‌ ചെന്നിത്തലയെ ദില്ലിയില്‍ വെച്ച്‌ കണ്ടിരുന്നു. കേന്ദ്രധനകാര്യ സഹമന്ത്രിയെ കാണുന്നതിന്‌ അപ്പോയിമെന്റ്‌ എടുക്കാന്‍ അന്ന്‌ ചെന്നിത്തലയാണ്‌ സഹായിച്ചതെന്നും മന്ത്രി പളനിമാണിക്യത്തെ കണ്ടത്‌ ആദായനികുതി കേസുമായി ബന്ധപ്പെട്ട കര്യങ്ങള്‍ സംസാരിക്കാനായിരുന്നെന്നും സരിത പറഞ്ഞു.

കെ എം മാണിയുടെ മകന്‍ ജോസ്‌ കെ മാണിയുമായി അഞ്ച്‌തവണയും ചെന്നിത്തലയുമായി മൂന്ന്‌ തവണയും ഫോണില്‍ സംസാരിച്ചു. മന്ത്രി കെ സി ജോസഫിനെ രണ്ട്‌ തവണ കണ്ടിട്ടുണ്ട്‌. ടീം സോളാറിന്റെ എനര്‍ജി മാര്‍ട്ട്‌ ജോസഫിനെ രണ്ട്‌ തവണ കണ്ടു. ടീം സോളറിന്റെ എനര്‍ജി മാര്‍ട്ട്‌ ജോസഫാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ദില്ലി വിജ്ഞാന്‍ഭവനില്‍ വെച്ച്‌ മുഖ്യമന്ത്രിക്കൊപ്പം കെ സി ജോസഫിനെയും കണ്ടിരുന്നു. മന്ത്രി കെപി മോഹനന്റെ ഫോണില്‍ 8 തവണ വിളിച്ചു. എം ഐ ഷാനവാസിന്റെ ഫോണില്‍ നാല്‌ തവണ വിളിച്ചെന്നും സരിത പറഞ്ഞു.

സോളാര്‍ കമ്മീഷനില്‍ നേരത്തെ മുദ്രവെച്ച കവറില്‍ സരിത തെളിവുകള്‍ കൈമാറി. സഹകരണ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞുവെന്ന്‌ സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. വിജിലന്‍സ്‌ ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്ക്‌ എതിരേയും സരിത മൊഴി നല്‍കിയിട്ടുണ്ട്‌. എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉത്തരമേഖല എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ചുവെന്ന്‌ സരിത പറഞ്ഞു.