ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റുന്നതിനിടെ എയര്‍ഇന്ത്യ വിമാനം തകര്‍ന്നു വീണു

dc-Cover-g2la8hsom7f2ujnqlluafvb973-20160410094647.Mediഹൈദരാബാദ്‌: എയര്‍ഇന്ത്യ വിമാനം ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റുന്നതിനിടെ ഹൈദരബാദിലെ ബെഗുപേട്ട്‌ വിമാനത്താവളത്തിന്‌ സമീപം തകര്‍ന്നു വീണു. വലിയ ക്രെയിനിന്റെ സഹായത്തോടെ വിമാനം നീക്കുമ്പോഴാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്വകാര്യ കെട്ടിടത്തിന്‌ തകരാര്‍ സംഭവിച്ചിട്ടുണ്ട്‌. സര്‍വ്വീസിന്‌ ഉപയോഗിക്കാത്ത വിമാനമാണ്‌ ഞായറാഴ്‌ച അപകടത്തില്‍പ്പെട്ടത്‌. എയര്‍ഇന്ത്യയുടെ പരിശീലന അക്കാദമിയിലേക്ക്‌ മാറ്റാനുള്ള ശ്രമത്തിനിടയിലാണ്‌ അപകടം സംഭവിച്ചത്‌.

ക്രെയിനിന്റെ സഹായത്തോടെ നാലു കിലോമീറ്ററോളം വിമാനം കൊണ്ടുപോകാനാണ്‌ തീരുമാനമെടുത്തത്‌.